ആദ്യത്തെ റീട്ടെയിൽ സ്റ്റോർ ഈ വർഷം ന്യൂയോർക്കിൽ തുറക്കുമെന്ന് ഗൂഗിൾ. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഹാർഡ്‌വെയർ അടക്കമുള്ള സേവനങ്ങൾ ലഭ്യമാകും. സ്റ്റോറിൽ ഉപഭോക്താക്കൾക്ക് ബ്രൗസ് ചെയ്യാനും ഗൂഗിളിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാനും സാധിക്കും. കൂടാതെ ഗൂഗിളിന്റെ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും സ്റ്റോറിൽ ആസ്വദിക്കാനാവും.
ഗൂഗിൾ റീട്ടെയിൽ രംഗത്തേക്ക് ; ആദ്യ സ്റ്റോർ ഈ വർഷം തുറക്കും
ഗൂഗിളിന് റീട്ടെയിൽ സ്റ്റോർ ഒരു പുതിയ തുടക്കമാണ്. ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തി പദ്ധതി വ്യാപിപ്പിക്കാനാണ് സാധ്യത.കൊവിഡ് കാലമായതിനാൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. സ്റ്റോറിനകത്ത് ഒരു സമയത്ത് പ്രവേശിക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും.