അരുണാചല്‍ പ്രദേശിലെ ചാംഗ്ലാംഗ് ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ചാംഗ്ലാംഗ് ജില്ലയിലെ നാംപോംഗ് ലോഗ്വി ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു. അര്‍ധ സൈനിക വിഭാഗമായ അസാം റൈഫിള്‍സ് അംഗമാണ് വീരമൃത്യു വരിച്ചത്. പരുക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് നിന്ന് തീവ്രവാദികളെ തുടച്ചുനീക്കാന്‍ സൈന്യം ഓപ്പറേഷൻ ആരംഭിച്ചപ്പോഴായിരുന്നു വെടിവെപ്പ്. രാവിലെ ഒമ്പത് മണിയോടെ അസാം റൈഫിള്‍സിലെ ദളമാണ് ഓപറേഷന്‍ തുടങ്ങിയത്. വടക്കുകിഴക്കന്‍ മേഖലയിലെ തീവ്രവാദ സംഘടനയായ നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (ഖാപ്ലാംഗ്- യുംഗ് ഓംഗ്) അംഗങ്ങളാണ് വെടിവെച്ചത്.