കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന വി ഡി സതീശനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
പാർലമെന്ററി പാർട്ടിയിലെ 21 പേരിൽ വി.ഡിസതീശന് 12 പേരുടെ പിന്തുണ ലഭിച്ചു. യുവാക്കളായവരുടെ പിന്തുണയാണ് ഇതിൽ പ്രധാനമായത്. രാഹുൽ ഗാന്ധിയുടെ നിലപാടും വി.ടി.സതിശന് അനുകൂലമായിരുന്നു.കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച സമിതിയൂടെ അധ്യക്ഷനായ മല്ലികാർജ്ജുൻ ഖാർഗെയുടെ നിർദേശാനുസരണം കെ.പി.സി.സി അധ്യക്ഷനാണ് കേരളത്തിൽ പ്രഖ്യാപനം നടത്തിയത്.