മലപ്പുറം ജില്ല നാളെ പൂർണമായും അടച്ചിടും. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. നാളെ അടിയന്തര മെഡിക്കൽ സർവീസുകൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. കൊവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
മലപ്പുറത്ത് ഇന്നലെ 3499 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചായി രോഗികളുടെ എണ്ണം ഉയരുന്ന സാചര്യത്തിൽ മലപ്പുറത്ത് മാത്രം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പിടുത്തിയിട്ടുണ്ട്.