വാക്‌സിൻ ക്ഷാമത്തെ തുടർന്ന് ഡൽഹിയിൽ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷൻ നിർത്തിവച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. നാളെ മുതൽ എല്ലാ വാക്‌സിനേഷൻ സെന്ററുകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിമാസം ഡൽഹിക്ക് വേണ്ടത് 60 ലക്ഷം ഡോസ് വാക്‌സിനാണ്. എന്നാൽ മെയ് മാസം ലഭിച്ചത് 16 ലക്ഷം മാത്രമാണ്.
അവശേഷിക്കുന്ന വാക്‌സിൻ ഡോസുകൾ ഇന്ന് വൈകുന്നേരത്തോടെ തീരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിൽ 8മുതൽ 44വരെ പ്രായമുള്ളവർക്ക് 2.5 കോടി വാക്‌സിൻ ആവശ്യമുണ്ട്. എന്നാൽ കേന്ദ്രം ജൂണിൽ തരാം എന്നുപറഞ്ഞിട്ടുള്ളത് 8 ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ്. പ്രതിമാസം 8 ലക്ഷം മാത്രം തന്നാൽ വാക്‌സിനേഷൻ പൂർത്തിയാക്കാൻ 30 മാസമെങ്കിലും എടുക്കും.അപ്പോഴേക്കും നിരവധി പേർ കൊവിഡ് ബാധിച്ച് മരിക്കും’. മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ വാക്‌സിൻ ഡോസുകൾ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഈ പ്രതിസന്ധി മറികടകാണാമെക്കിൽ വിദേശ മരുന്ന് കമ്പനികൾക്ക് ഇന്ത്യയിൽ വാക്‌സിൻ നിർമിക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ നല്കണമെന്ന് അരവിന്ദ് കെജരിവാൾ ആവശ്യപ്പെട്ടു.