വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്. വി ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തതായി സംസ്ഥാന നേതൃത്വത്തിനു അറിയിപ്പ് ലഭിച്ചു.
പ്രഖ്യാപനം അൽപസമയത്തിനകമെന്ന് സൂചന. മുസ്‍ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചുവെന്നാണ് സൂചന. യുവനേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഹൈക്കമാൻഡ് തീരുമാനം.