വെര്‍ച്വല്‍ യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വികാരഭരിതമായ പ്രസംഗത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കൊവിഡ് രോഗബാധയെ തുടര്‍ന്ന് നിരവധി മരണങ്ങളാണ് രാജ്യത്ത് ഉണ്ടായതെന്നു പറഞ്ഞ പ്രധാനമന്ത്രി യോഗത്തിനിടെ വികാരഭരിതനാവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ വിതുമ്പൽ.
മുതലക്കണ്ണീരിനെക്കുറിച്ച് അറിയില്ലെങ്കില്‍, നിങ്ങള്‍ക്കത് ഇവിടെ കാണാം എന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
‘കാശിയിലെ ഒരു സേവകനെന്ന നിലയിൽ, വാരാണസിയിലെ എല്ലാവർക്കും നന്ദി പറയുന്നു. പ്രത്യേകിച്ച് പ്രശംസനീയമായ രീതിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരോടും നഴ്സുമാരോടും ടെക്നീഷ്യൻമാരോടും വാർഡ് ബോയ്മാരോടും ആംബുലൻസ് ഡ്രൈവർമാരോടും’ -മോദി പറഞ്ഞു.