കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളായ വി എം സുധീരനും പി ജെ കുര്യനും ഹൈക്കമാന്‍ഡിന് കത്തയച്ചു.
നിലവില്‍ ഗ്രൂപ്പ് നേതാക്കള്‍ ശ്രമിക്കുന്നത് പാര്‍ട്ടിയെ സംരക്ഷിക്കാനോ വളര്‍ത്താനോ അല്ലെന്ന് ഗ്രൂപ്പിന് അതീതരായ പല നേതാക്കളും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വിവരം. സംസ്ഥാനത്തെ ഗ്രൂപ്പുകള്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് നിലനില്‍ക്കുന്നത്. അതില്‍ ദേശീയ നേതൃത്വം വഴങ്ങരുതെന്നും പല നേതാക്കളും ആവശ്യപ്പെട്ടു.
മുകള്‍ത്തട്ട് മുതല്‍ താഴേത്തട്ടുവരെ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും ഗ്രൂപ്പിന് അതീതമായ മാറ്റമാണ് കോണ്‍ഗ്രസിന് ആവശ്യമെന്നും നേതാക്കള്‍. ഗ്രൂപ്പുകളെയല്ല, പാര്‍ട്ടിയെയാണ് ദേശീയ നേതൃത്വം സംരക്ഷിക്കേണ്ടത്. നിലവിലെ പരാജയം ലഘൂകരിക്കരുതെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.