ലോക്ക്ഡൗണിൽ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്ത കർഷകരിൽ നിന്നു ഹോർട്ടി കോർപ് കാർഷികോൽപന്നങ്ങൾ സംഭരിക്കുന്നു. സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാനാവാതെ പ്രതിസന്ധിയിലാണ് കർഷകർ.
കൂടുതൽ ഉൽപാദനമുള്ള കപ്പയും പൈനാപ്പിളും സംഭരിക്കാനാണു കർഷകർ ആവശ്യപ്പെടുന്നത് എന്നാൽ മറ്റു പച്ചക്കറികളുടെ കാര്യത്തിൽ ഈ പ്രതിസന്ധി ഇല്ല. കപ്പയും പൈനാപ്പിളും പൂർണതോതിൽ സംഭരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഹോർട്ടികോർപ്. ദിവസങ്ങൾ സംഭരിച്ചു വയ്ക്കാൻ കഴിയില്ലെന്നതും ലോക്ക്ഡൗൺ മൂലം വിൽക്കാൻ കഴിയില്ലെന്നതും പ്രതിസന്ധി.
സംഭരിക്കുന്ന ഉൽപന്നങ്ങൾ ഹോർട്ടി കോർപ് വിൽപന ശാലകളിലൂടെ വിൽക്കും.ജില്ലാ മാനേജർമാർക്കാണു സംഭരണ ചുമതല.
ജില്ലാ മാനേജർമാരുടെ ഫോൺ നമ്പറുകൾ :
തിരുവനന്തപുരം–9633235081
കൊല്ലം –9446207383
പത്തനംതിട്ട– 9447335078
ആലപ്പുഴ–9447860263
കോട്ടയം–9447583081
ഇടുക്കി–8547479101
എറണാകുളം–9497689997
തൃശൂർ –9446360336
പാലക്കാട് –9447779770
മലപ്പുറം–9447449183
കോഴിക്കോട് –9497079534
വയനാട്–9745468414
കണ്ണൂർ–9895371970