വിശുദ്ധരാത്രികൾ സൈന പ്ലേയിൽ റിലീസ് ചെയ്തു

സന്തോഷ് കീഴാറ്റൂർ, കെ.ബി വേണു, അലൻസിയർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോ.എസ്.സുനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത വിശുദ്ധ രാത്രികൾ എന്ന സിനിമ റിലീസ് ചെയ്തു. ഇന്നലെയാണ് റിലീസ് ചെയ്തത്. സൈന പ്ലേയിലാണ് സിനിമ റിലീസ് ചെയ്തത്. ജാതിവ്യവസ്ഥ, കപടസദാചാരം, ലിംഗ വിവേചനം എന്നിവയാണ് സിനിമയുടെ പ്രധാന പ്രമേയം.

മൂന്നു സുഹൃത്തുക്കൾ ഹൈറേഞ്ചിലെ ഒരു റിസോർട്ടിലേക്ക് തിരിക്കുന്ന യാത്രയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പൊത്തൂട്ടൻസ് സിനിമയുടെ ബാനറിൽ രാജേഷ് കാഞ്ഞിരക്കാടൻ, ജയ്സൺ ജോസ്, റീന ടി.കെ, ഡോ.എസ്.സുനിൽ
എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം – സണ്ണി ജോസഫ്. സംഗീതം – സച്ചിൻ ബാലു.

Leave a Reply

Your email address will not be published. Required fields are marked *