പ്രവാസികള്‍ക്ക് കോവിഡ് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് ഹരജിയുമായി പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈകോടതിയില്‍. ഗ്ലോബല്‍ പ്രസിഡന്‍റ് അഡ്വ. ജോസ് അബ്രഹാമാണ് ലീഗല്‍ സെല്ലിനായി ഹരജി സമര്‍പ്പിച്ചത്. യാത്രാ നിയന്ത്രണങ്ങൾ മൂലം വിദേശത്ത് പോകാൻ സാധിക്കാതെ, നാട്ടിൽ തങ്ങുന്ന പ്രവാസികൾക്ക് മുൻഗണന വേണമെന്നാണ് ഹർജിയിലെ ആവശ്യം.
ഗ്ലോബല്‍ വക്താവും കുവൈത്ത് കണ്‍ട്രി ഹെഡുമായ ബാബു ഫ്രാന്‍സീസ് എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നുവെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്ര നിയന്ത്രണങ്ങള്‍ മൂലം ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ സാധുതയുള്ള റസിഡന്‍സ് വിസ ഉണ്ടായിട്ടും ജോലികളില്‍ വിദേശത്ത് തിരികെ പ്രവേശിക്കാനാകാതെ നാട്ടില്‍ തങ്ങുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി ലീഗൽ സെൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.