കുംഭമേളയിലും ചാർധാം തീർത്ഥാടനത്തിലും കൊവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടെന്ന് വിമർശിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി. രാജ്യത്തെ ലക്ഷകണക്കിന് പേരുടെ ജീവൻ വച്ചാണ് ഉത്തരാഖണ്ഡ് സർക്കാർ കളിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ആർഎസ് ചൗഹാൻ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
“ആദ്യം നമ്മൾ കുംഭമേള നടത്തി തെറ്റ് ചെയ്തു. പിന്നീട് ചാർധാം നടത്തി. എന്തിനാണ് നമ്മൾ തുടർച്ചയായി നമ്മളെത്തന്നെ പരിഹസിക്കുന്നത്? ആരാണ് മേൽനോട്ടം വഹിക്കുന്നത്? അത് പുരോഹിതർക്കായി മാറ്റിവച്ചിരിക്കുകയാണോ? പുരോഹിതർക്കിടയിൽ കൊവിഡ് പടർന്നാൽ എന്താണ് ചെയ്യുക? ചാർധാമിലേക്ക് പോയി അവിടത്തെ അവസ്ഥ എന്താണെന്നറിയൂ. കേദാർനാഥും സന്ദർശിക്കൂ.”- ചീഫ് ജസ്റ്റിസ് പറഞ്ഞു.