5 വർഷങ്ങൾക്ക് ശേഷം വിൻഡോസ് ഇൻറർനെറ്റ് എക്സ്പ്ലോററെ ഒഴിവാക്കുന്നു.കുറച്ച് നാളുകളായി എക്സ്പ്ലോറര്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ തീരെ കുറവാണ്. ഗൂഗിൾ ക്രോം, മോസില്ല അടക്കമുള്ള ബ്രൗസറുകള്‍ ആ സ്ഥാനം കയ്യേറി.
മൈക്രോസോഫ്റ്റ് കമ്പനി അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ കൂടെയാണ് 1995 ഓഗസ്റ്റില്‍ ഇൻറർനെറ്റ് എക്സ്പ്ലോററെ ആദ്യം പുറത്തിറക്കിയത്. 2002-2003 വരെ ഏതാണ്ട് 95% കമ്പ്യൂട്ടറുകളിലും ബ്രൗസറുകളായി ഉപയോഗിച്ചിരുന്നത് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ആണ്.