എൽ.ഡി.എഫ് സർക്കാറിന്റെ സത്യ പ്രതിഞ്ജാ ചടങ്ങുകൾക്ക് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ പന്തലില്‍ കസേരകളുടെ എണ്ണം വെട്ടിച്ചുരുക്കി. 240 കസേര മാത്രമാവും ഉണ്ടാവുക. അധികം ആളെത്തിയാല്‍ മാത്രം കസേരയുടെ എണ്ണം കൂട്ടും.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു നടത്തണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.