ഗ്രന്ഥകാരനും, കെ.ജി ഒ.എ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ഡോക്ടർ എ. സുഹ്യത് കുമാർ അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കേരള സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, എം.ജി സർവകലാശാലയിൽ നിന്ന് ഗവേഷണ ബിരുദവും നേടിയിട്ടുണ്ട്. മഹാരാഷ്ട്ര, കോഴിക്കോട് തൃശൂർ, എറണാകുളം, തിരുവനന്തപുരം ഗവൺമെൻറ് ലോ കോളജുകളിൽ അധ്യാപകനായിരുന്നു.