ബ്ലാക്ക് ഫംഗസ് ബാധിച്ച് അധ്യാപിക മരിച്ചു. കന്യാകുമാരി സി.എം.ഐ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ അധ്യാപിക അനീഷ്(32 ) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മല്ലപ്പള്ളി പുന്നമണ്ണിൽ പ്രദീപ് കുമാറിന്റെ ഭാര്യയാണ്.
കോവിഡ് ചികിത്സയ്ക്ക് ശേഷം, കഴിഞ്ഞമാസം ഏഴിന് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. മരണത്തിന് ശേഷമാണ് ഇവർക്ക് ബ്ലാക്ക് ഫംഗസ് ആണെന്ന് സ്ഥിതീകരിച്ചത്. ശവസംസ്ക്കാരം വീട്ടുവളപ്പിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.