രാജ്യത്ത് കോവിഡ് രൂക്ഷമായതിന്റെ, പശ്ചാത്തലത്തിലും രാജ്യത്ത് കോവിഡ് മരണങ്ങൾ പിടിച്ചു നിർത്താനായത് കർശനമായ സർക്കാർ നടപടികൾ കൊണ്ടാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ഇത്തരത്തിൽ 30,000 കോവിഡ് മരണങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയൻ ജനതയുടെ ജീവൻ വച്ച് കളിക്കാനില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗുരുതരമായി കോവിഡ് ഇത്തവണ ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളോടെ ഓസ്ട്രേലിയയിൽ കോവിഡ് നിന്ത്രണവിധേയമായിരിക്കുകയാണ്. ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയുമാണ്.