ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ പരിപാലിച്ചിരുന്ന നേഴ്സ് മക്ഗിന്നി രാജി വച്ചു. ഒരു വർഷം നീണ്ട കടുത്ത നാളുകൾക്കൊടുവിലാണ് രാജി തീരുമാനം ഇവർ മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ വർഷം കോവിഡ് ബാധിതനായി ആശുപത്രിയിലെത്തിയപ്പോൾ ഇവർ നൽകിയ കരുതൽ ബോറിസ് ജോൺസൺ എടുത്തു പറഞ്ഞിരുന്നു. കരുതലോടെയായിരുന്നു ഇവർ ഇദ്ദേഹത്തെ പരിചരിച്ചിരുന്നത്. കോവിഡ് പരിചരണമുൾപ്പെടെ നിർവ്വഹിക്കുന്ന പാരാ മെഡിക്കൽ ജീവനക്കാർക്ക് സർക്കാർ ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഒരു ശതമാനം ശമ്പളം വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. ഇത്രയും ചെറിയ തുക വർദ്ധിപ്പിച്ചത് തങ്ങളെ അപമാനിക്കലെന്നാണ് ഇവരുടെ അഭിപ്രായം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ജോലി ഭാരം കാരണം ആരോഗ്യം ക്ഷയിച്ചതിനാൽ, ജോലി നിർത്തി സ്വദേശമായ ന്യൂസിലാൻഡിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ചിരിക്കുകയാണ് മക്ഗിന്നി. ലണ്ടനിലെ സെൻറ് തോമസ് ആശുപത്രിയിലാണ് മക്ഗിന്നി രോഗികളെ പരിചരിക്കുന്നത്.