കോവിഡ് വ്യാപനത്തിനിടയിൽ ഇന്നലെ മാത്രം സൗദിയിൽ 1,213 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 910 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,36,239 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,20,671 ഉം ആയി. പുതുതായി 13 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,201 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,367 ആണ്. ഇവരില്‍ 1,372 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്.