സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയശേഷം കൊവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ രോഗികളുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ ലോക്ഡൗണ്‍ ഇളവ് ആലോചിക്കാനാകൂവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കൊവിഡ് കേസുകള്‍ 12.10 ശതമാനം കുറഞ്ഞു. ടിപിആറിലും കുറവ്. അതേസമയം, കേരളത്തില്‍ ഇതുവരെ 15 പേരില്‍ മ്യൂക്കര്‍ മൈക്കോസിസ് രോഗം കണ്ടെത്തി. അസാധാരണമല്ലെന്നും പകരുന്ന രോഗമല്ല, ജാഗ്രത ശക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.