എൽ.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനു മുന്നോടിയായി, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പന്തൽ വർക്ക് നടത്തുവാൻ എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കൽ ജോലികൾക്കായി സഹായത്തിനെത്തിയ തൊഴിലാളിക്കാണ് കോവിഡ് സ്ഥിതീകരിച്ചത്.
ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടർന്ന് ഇയാളെയും ഒപ്പമുള്ള രണ്ട് പേരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഏറെ വിവാദങ്ങൾക്കൊടുവിൽ നാളെയാണ് സെൻട്രൽ സ്റ്റേഡിയത്തിൽ രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.