കോവിഡ് വാക്സിൻ രജിസ്ട്രേഷനായി പുതിയ ആപ്പ് രൂപപ്പെടുത്തി

ഇന്ത്യയിലെ വാക്സിൻ ലഭ്യതയ്ക്കായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് സഹായവുമായി എന്‍.ഐ.ടി, ഐ.ഐ.എം പൂര്‍വ്വവിദ്യാര്‍ഥികള്‍.’ലോക്കാലിറ്റി.ഇയോ’ എന്ന പേരിലാണ് ഇവര്‍​ ആപ്പ്​ പുറത്തിറക്കിയിരിക്കുന്നത്​. വാക്​സിന്‍ സ്ലോട്ട്​ സംബന്ധിച്ച്‌ ആപ്​​ അറിയിപ്പുകള്‍​ നല്‍കും. 18 – 44 വയസ്​ വരെ പ്രായമുള്ളവര്‍ക്കാണ്​ ആപ്​ ഉപയോഗിക്കാന്‍ സാധിക്കുക.

എന്‍.ഐ.ടി കുരുക്ഷേത്ര, റോത്തഗ്​ ഐ.ഐ.എം എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളാണ്​ ആപ്പിന്​ പിന്നില്‍. മേയ് 1ന് പുറത്തിറക്കിയ അപിനെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ്​വിവരങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചത്​. ഇതിനകം പതിനായിരത്തിലധികം പേർ ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *