രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ആശങ്കയുണർത്തി പുതിയ വാർത്ത. സിംഗപ്പൂരിൽ കുട്ടികൾക്ക് കോവിഡ് ബാധിക്കുന്നതായാണ് പുതിയ വാർത്ത വന്നിരിക്കുന്നത്. എന്നാൽ, ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ രണ്ടു മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണത്തിന് ഭാരത ബയോടെക് ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയിട്ടുണ്ട്.
അടുത്ത രണ്ടാഴ്ചക്കുള്ളിൽ പരീക്ഷണം ആരംഭിക്കുമെന്ന് നീതി ആയോഗ് അംഗമായ വി.കെ പോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടൊപ്പം രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.