കോഴിക്കോട്: വടകരയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സ്ഫോടനം. കരിമ്പാലം ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ദേവൂന്‍റെവിട ചിത്രദാസന്‍റെ വീട്ടിലാണ് സ്ഫോടനം നടന്നത്. വടകര പെലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസന്റെ വീടിന് സമീപത്തായി നിര്‍മ്മിച്ച ചെറിയ മുറിയിലാണ് ഇന്നലെ രാത്രി ഉഗ്രസ്ഫോടനം നടന്നത്. സ്ഫോടന കാരണം വ്യക്തമല്ല.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം.എന്നാല്‍ ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിയാല്‍ സ്ഫോടനത്തിന് ഇത്ര ശേഷിയുണ്ടാകുമോയെന്ന സംശയാണ് നാട്ടുകാർക്കുള്ളത്. മാത്രമല്ല സ്ഫോടന ശേഷം പരിസരമാകെ വെടിമരുന്നിന്‍റെ മണം ഉണ്ടായതായും സമീപവാസികള്‍ പറയുന്നു. സംഭവത്തിൽ വടകര പോലീസ് അന്വേഷണമാരംഭിച്ചു. സമീപത്തെ ചില വീടുകൾക്കും കേടുപാടുകൾ ഉണ്ട്.