എനിക്ക് കൊവിഡ് ബാധിക്കാത്തത് ദിവസവും ഗോമൂത്രം കുടിക്കുന്നതുകൊണ്ട്

ഗോമൂത്രം കുടിയ്ക്കുന്നതുകൊണ്ടാണ് തനിക്ക് ഇതുവരെ കൊവിഡ് ബാധിക്കാത്തതെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂർ. “ഇന്ത്യൻ പശുക്കളുടെ മൂത്രം കുടിക്കുന്നത് ശ്വാസകോശത്തിലെ പകർച്ചവ്യാധി കുറയ്ക്കാൻ സഹായിക്കും. ഞാൻ എന്നും ഗോമൂത്രം കുടിയ്ക്കാറുണ്ട്. അതുകൊണ്ടാണ് എനിക്ക് ഇപ്പോൾ കൊവിഡ് ബാധ ഇല്ലാത്തത്.”- പ്രജ്ഞ പറയുന്നു.

ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്നും ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്ക് ഗോമൂത്രം ഫലപ്രദമാണെന്നും ഭോപാൽ എംപി പറഞ്ഞു. ഒരു പൊതുപരിപാടിക്കിടെയാണ് പ്രജ്ഞയുടെ അവകാശവാദം. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

പല സംസ്ഥാനങ്ങളും ലോക് ഡൗണിലേക്ക് പോയ പശ്ചാത്തലത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്. നേരത്തെ കൂടുതൽ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ഡൽഹിയിലും തമിഴ്നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *