നാട്ടുകാർക്ക് പേടിസ്വപ്നമായി ഒറ്റയാൻ ശല്യം

രാജകുമാരി: കൊവിഡും പെരുമഴയും ഭീതി പരത്തുന്നതോടൊപ്പം കാട്ടാന ശല്യവും സൂര്യനെല്ലിക്കാരുടെ ഉറക്കം കെടുത്തുന്നു. സൂര്യനെല്ലിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയ ഒറ്റയാന്‍ പുലിച്ചോലയില്‍ ഒരു വീട് ആക്രമിച്ചു. ആലപ്പുഴ സ്വദേശിയുടെ ഏലത്തോട്ടത്തിലെ വീടാണ് കാട്ടാന തകര്‍ത്തത്.

തോട്ടത്തിലെ ജോലിക്കാരായ വയനാട് സ്വദേശി സന്തോഷ്, അന്യസംസ്ഥാന തൊഴിലാളി ടെന്‍സിങ് എന്നിവരാണ് ഈ സമയം വീടിനകത്ത് ഉണ്ടായിരുന്നത്. ഒറ്റയാന്‍ വീടിന്റെ കതകില്‍ കുത്തിയ ഉടന്‍ ഇവര്‍ രണ്ടു പേരും മറ്റൊരു വാതിലിലൂടെ ഇറങ്ങി ഓടിയതിനാല്‍ ദുരന്തം ഒഴിവായി. പ്രദേശത്ത് വൈദ്യുത വേലിയുണ്ടെങ്കിലും ദിവസങ്ങളായി ഇവിടെ വൈദ്യുതി മുടങ്ങിയതാണ് വന്യ മൃഗങ്ങള്‍ ജനവാസ മേഖലയിലിറങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *