ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഫലപ്രദമെന്ന് സൂചന നൽകി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ. കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നതായാണ് സൂചനകൾ. കഴിഞ്ഞ 5 ദിവസത്തിനിടെ 29.75ല്‍ നിന്ന് 25.61 നിരക്ക് കുറഞ്ഞതായി റിപ്പോർട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ഇന്നലെയാണു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുണ്ടാകേണ്ടിയിരുന്നത്.
ലോക്ഡൗണ്‍ മൂലം പരിശോധനകള്‍ കുറഞ്ഞതിനാല്‍ ഇന്നലത്തെ കണക്ക് കൃത്യമാകണമെന്നില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഈ മാസം അവസാനം വരെ തീവ്രവ്യാപനം തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ കോവിഡ് വ്യാപനം പിടിച്ചു നിർത്താമെന്നാണ് ആരോഗ്യ വകുപ്പിന്റെയും പ്രതീക്ഷ.