ലോക് ഡൗണും, ശക്തമായ കടല്‍ക്ഷോഭവും കാരണം മത്സ്യതൊഴിലാളികളുടെ ജീവിതം ഏറെ പരിതാപകരമായതിനാൽ. മുഖ്യമന്ത്രിയുടെസഹായ നിധിയില്‍ നിന്ന് മെയ് അവസാനമായിട്ടും ഇതുവരെ ഒരു ഗഡു പോലും കിട്ടിയിട്ടില്ലന്ന ആരോപണവുമായി കെ.കെ രമ എം.എൽ.എ.
വര്‍ഷത്തില്‍ സെപ്തംബര്‍ മുതല്‍ ഫെബ്രവരി വരെയുള്ള ആറ് മാസം മത്സ്യതൊഴിലാളികള്‍ നല്‍കുന്ന 250 രൂപയില്‍ നിന്നാണ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ മൂന്ന് ഗഡുക്കളായി 1500 രൂപ വീതം സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നത്. സാഹചര്യത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് സഹായ വിതരണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കെ.കെ രമയുടെ ആവശ്യം.