കേന്ദ്രസർക്കാരും, പശ്ചിമ ബംഗാൾ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ വീണ്ടും തുറന്ന പോരിലേക്ക്. തൃണമൂൽ കോൺഗ്രസ് മന്ത്രിമാരടക്കം നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തതാണ് പുതിയ ഏറ്റുമുട്ടലിന് വഴിതെളിച്ചിരിക്കുന്നത്. കൊൽക്കത്തയിലെ ഓഫീസിലെത്തിയാണ് സി.ബി.ഐ ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ശീതയുദ്ധം ഒന്നു കൂടി മുറുകിയിരിക്കുകയാണ്.
മന്ത്രിമാരായ ഫർഹാദ് ഹക്കീം, സുബ്രതോ മുഖർജി, എം.എൽ.എ മദൻമിത്ര, പാർട്ടി നേതാവ്സോവൻ ചാറ്റർജി എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തു കൊണ്ടു പോയത്. നാരദ ചിട്ടി ഫണ്ട് തട്ടിപ്പു കേസിലാണ് അറസ്റ്റ് എന്ന് വിവരമുണ്ട്. കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോയിരിക്കുന്നത്. എന്നാൽ ഇവരുടെ അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണന്ന് ആരോപിച്ച്, മമതാ ബാനർജി സി.ബി.ഐ ഓഫീസിൽ എത്തിയിരിക്കുകയാണ്.