സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിനിടയിൽ വെന്റിലേറ്റർ കിട്ടാതെ രോഗി മരിച്ചതായി വാർത്തകൾ. മലപ്പുറം പുറത്തൂര്‍ സ്വദേശി ഫാത്തിമയാണ് ആണ് മരിച്ചത്. 63 വയസായിരുന്നു. കൊവിഡ് ബാധിച്ച് മേയ് 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച,
ഫാത്തിമയെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും സാധിച്ചില്ല. മൂന്ന് ദിവസം എല്ലായിടത്തും അന്വേഷിച്ചിട്ടും വെന്റിലേറ്റര്‍ കിട്ടിയില്ലെന്ന് ബന്ധുക്കൾ ഒരു മലയാളം ചാനലിൽ പരാതി പറഞ്ഞിരുന്നു.