സംസ്ഥാനത്ത് ന്യൂനമർദ്ദ ത്തിന്റെ ഭാഗമായി, കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയും കാറ്റും മൂലം പലയിടത്തും വൈദ്യുതി തടസപ്പെട്ടതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ ഗണ്യമായ കുറവ്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്തെ ഉപയോഗം 48.3843 ദശലക്ഷം യൂണിറ്റായിരുന്നു. 2018-ലെ പ്രളയ സമയത്താണ് സമാനമായി വൈദ്യുതി ഉപയോഗത്തില്‍ കുറവുണ്ടായത്.
വെള്ളിയാഴ്ച 53 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് ശരാശരി 78 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്നു വൈദ്യുതി ഉപയോഗം. ആദ്യമായാണ് ഇത്രയും കുറവ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തുന്നത്.