യൂറോ കപ്പിന് പന്തുരുളാൻ ഇനി 26 ദിവസങ്ങൾ കൂടി മാത്രം. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2020ന് ജൂൺ 15ന് റോമിൽ തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ തുർക്കി ഇറ്റലിയെ നേരിടും.
ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്.ലോക ഒന്നാം നമ്പർ ടീം ബെൽജിയത്തിന്റെ ആദ്യ മത്സരം ജൂൺ 12ന് റഷ്യക്കെതിരെയാണ്. അതേസമയം ലോക ഫുട്ബോളിലെ വമ്പന്മാരായ ഹോളണ്ട് ഉക്രൈനിനെതിരെയും ഇംഗ്ലണ്ട് ശക്തരായ ക്രൊയേഷ്യനെയും നേരിടും.