18 മുതൽ 45 വയസിന് ഇടയിൽ പ്രായമുള്ളവരുടെ കൊവിഡ് വാക്സിനേഷൻ ഇന്ന് തുടങ്ങുന്നു. രണ്ടു ലക്ഷത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ നാല്പ്പതിനായിരത്തോളം പേരാണ് രേഖകൾ സമർപ്പിച്ചുള്ളത്.
അതേസമയം മുൻഗണനക്ക് അർഹതയില്ലെന്ന് വിലയിരുത്തി ആയിരത്തോളം അപേക്ഷകൾ തള്ളി. ഇവർക്ക് വ്യക്തമായ രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കാം.ഗുരുതര ഹൃദ്രോഗമുള്ളവർ, ഗുരുതരാവസ്ഥയിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിൽസ തേടുന്നവർ, വൃക്ക-കരൾ രോഗികൾ, അവയവ മാറ്റo നടത്തിയവർ, ഗുരുതര ശ്വാസകോശ രോഗികൾ, അർബുദ ബാധിതർ, എച്ച്. ഐ.വി ബാധിതർ, രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവർ തുടങ്ങി 20 രോഗാവസ്ഥകളുള്ളവർക്കാണ് ആദ്യ പരിഗണന.