സൗമ്യ സന്തോഷ് യാത്രയായി; ചടങ്ങുകൾക്ക് ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു

റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് നാടിന്റെ യാത്രാമൊഴി. സൗമ്യയുടെ മൃതദേഹം സംസ്‌കരിച്ചു. കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ ഉച്ചയോടെയായിരുന്നു സംസ്‌കാരം. കൊറോണ മാനദണ്ഡ പ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകൾ.

ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഇന്നലെ പുലർച്ചെ ഡൽഹിയിൽ എത്തിച്ച മൃതദേഹം കേന്ദ്ര മന്ത്രി വി.മുരളീധരനായിരുന്നു ഏറ്റുവാങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലിൽ നടന്ന ഷെല്ലാക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ടത്.

ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ സംസ്‌കാര ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആദരാജ്ഞലി അർപ്പിക്കാൻ വീട്ടിലും, പള്ളിയിലും എത്തിയിരുന്നു. ഇസ്രായേൽ കോൺസുൽ ജനറൽ ജൊനാതൻ സെഡ്കയും അന്തിമോപരാചമർപ്പിച്ചു. ജൊനാതൻ സൗമ്യയുടെ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *