ഹരിയാനയിൽ സമ്പൂർണ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. ലോക്ക്ഡൗൺ നാളെ അവസാനിക്കാനിരിക്കെയാണ് സർക്കാർ നടപടി. സംസ്ഥാനത്ത്, ശനിയാഴ്ച 9676 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 144 പേർ മരിച്ചു. നിലവിൽ 95,946 പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.36%.
ലോക്ക്ഡൗൺ സമയത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. സംസ്ഥാനത്തെ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി അനിൽ വിജ് പറഞ്ഞു. ആദ്യം, മേയ് 3 മുതൽ 10വരെയാണ് ഹരിയാനയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് 17 വരെയും ഇപ്പോൾ 24വരെയും നീട്ടുകയായിരുന്നു.ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെ ആവശ്യകത വർദ്ധിച്ചു. നിലവിലെ സ്ഥിതിഗതികൾ പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.