ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെതിരെ സമരം ചെയ്ത കർഷകർക്ക് നേരെ ലാത്തിചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. മനോഹർലാൽ ഖട്ടർ കൊവിഡ് ആശുപത്രിയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. നൂറുകണക്കിനാളുകളാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്. പൊലിസ് ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം കേന്ദ്ര സർക്കാരിന്റെ കർഷക നയത്തിനെതിരെ ഡൽഹിയിലെ അതിർത്തികളിൽ സമരം തുടരുകയാണ്. സമരത്തിൽ ഹരിയാന,പഞ്ചാബ് ,ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം ആളുകളും.