മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍. എല്‍ ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു. 2004 – 2008 കാലഘട്ടത്തില്‍ കേരളത്തിന്‍റെ ഗവര്‍ണര്‍ ആയിരുന്നു അദ്ദേഹം.രഘുനന്ദൻ ലാൽ ഭാട്ടിയ എന്നാണ് മുഴുവന്‍ പേര്. കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച മാൾ റോഡിലെ സമ്പന്നമായ ഒരു ബിസിനസ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
1972 ല്‍ അമൃത്സറില്‍ നിന്ന് മത്സരിച്ചാണ് ഭാട്ടിയ ആദ്യമായി പാര്‍ലമെന്‍റിലെത്തുന്നത്. 1980, 1985, 1992, 1996, 1999 എന്നീ വര്‍ഷങ്ങളിലും അദ്ദേഹം പാര്‍ലമെന്‍റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1975-1977 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1982 മുതല്‍ 1984 വരെ പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ആയിരുന്നു. 1991 ല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി. മുന്‍ വിദേശകാര്യമന്ത്രിയായിരുന്നു.
ഇന്നലെ അര്‍ധ രാത്രിയോടെ അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 100 വയസ്സായിരുന്നു.