കൊവിഡ്; വാക്സിൻ വാങ്ങാൻ 100 ബില്യൺ ചെലവഴിക്കാനൊരുങ്ങി ഉത്തർപ്രദേശ്

വാക്സിൻ വാങ്ങാൻ 100 ബില്യൺ ചെലവഴിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ.ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, എന്നീ കമ്പനികളുമായി ചർച്ച നടത്തിയതായി സംസ്ഥാന വക്താവ് നവ്നീത് സെഹ്​ഗാൾ പറഞ്ഞു. റഷ്യയുടെ സ്പുട്നിക് V നിർമ്മാതാക്കളുമായും ഫൈസർ കമ്പനിയുമായും ഉത്തർപ്രദേശ് സർക്കാർ ചർച്ച നടത്തിയതായി ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

ആ​ഗോള ടെണ്ടറിലൂടെ വാക്സിൻ വാങ്ങാനാണ് ശ്രമമെന്നും ജോൺസൺ ആന്റ് ജോൺസൺ കമ്പനി വാക്സിൻ വാങ്ങാനുള്ള ടെണ്ടറിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയതായി ഇ മെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും നവ്നീത് സെഹ്​ഗാൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *