കെ.ബി.ഗണേഷ് കുമാറിന്റെ ആന കീഴൂട്ട് വിശ്വനാഥന് പാപ്പാന്മാരുടെ ക്രൂരമർദനം.ഒന്നാം പാപ്പാൻ അച്ചുവും ഇയാളുടെ സഹായിയും ചേർന്നാണ് ആനയെ മർദിച്ചത്. പാപ്പാന്മാർ മദ്യപിച്ചിരുന്നതായാണ് വിവരം. മർദന വിവരം അറിഞ്ഞപ്പോൾ തന്നെ ഗണേഷ് കുമാർ പാപ്പാന്മാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ഡിഎഫ്ഒയ്ക്ക് പരാതി നൽകുകയും ചെയ്തു.
മർദന ദൃശ്യങ്ങൾ നാട്ടുകാർ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.സ്വന്തം മക്കളെ പോലെയാണ് കീഴൂട്ട് വിശ്വനാഥനെ സ്‌നേഹിക്കുന്നതെന്നും വളരെ ഞെട്ടലോടെയാണ് ദൃശ്യങ്ങൾ കണ്ടതെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.