പ്രതിപക്ഷ പാർട്ടികൾക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിനാൽ കെ.പി ശർമ ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു. 275 അംഗങ്ങളുള്ള സഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 136 വോട്ടാണെന്നിരിക്കെ നേടാനായത് 93 വോട്ട് മാത്രം. ഇതോടെ മുഖ്യപ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് പുതിയ സഖ്യകക്ഷി സർക്കാർ രൂപീകരിക്കാൻ ശ്രമം തുടങ്ങിയിരുന്നു. പുതിയ സർക്കാർ രൂപീകരണത്തിന് വ്യാഴാഴ്ച വൈകിട്ട് ഒൻപത് മണിക്കുള്ളിൽ മുന്നോട്ടുവരണമെന്ന് രാഷ്ട്രപതി ബിന്ദ്യാദേവി ഭണ്ഡാരി ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷപാർട്ടികൾക്ക് ധാരണയിലെത്താൻ കഴിയാതിരുന്നതോടെ ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. അതേസമയം ശർമ ഒലി 30 ദിവസത്തിനുള്ളിൽ വീണ്ടും പാർലമെന്റിൽ വിശ്വാസ വോട്ട് നേടണം. ഇതിലും പരാജയപ്പെടുകയാണെങ്കിൽ രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങും.