ബംഗളൂരുവിൽ ഓക്‌സിജൻ സിലിണ്ടറുകൾ വൻ തുക ഈടാക്കി വിറ്റിരുന്ന മൂന്നംഗ സംഘത്തെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ മഞ്ജുനാഥ്, രാജ്കുമാർ, അനിൽകുമാർ എന്നിവരാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.
കോവിഡ് വ്യാപനവും ഓക്‌സിജൻ ക്ഷാമവും രൂക്ഷമാകുന്ന ഘട്ടത്തിലാണ് ഓക്‌സിജൻ കരിഞ്ചന്തകൾ വ്യാപകമാകുന്നത്. ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം യുകെയിൽ നിന്നുള്ള 1200 ഓക്‌സിജൻ സിലിണ്ടറുകൾ ഇന്ത്യയിലേക്കെത്തി.