അടിയന്തര ഉപയോഗത്തിനുള്ള യു.എസ്​ കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന് സൂചന

അടിയന്തര ഉപയോഗത്തിനുള്ള യു.എസ്​ കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന് സൂചന. വാക്​സിൻ നേരിട്ട്​ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്യുകയോ അല്ലെങ്കിൽ ഇന്ത്യൻ കമ്പനികളുടെ സഹായത്തോടെ രാജ്യത്ത്​ നിർമിക്കുകയോ ചെയ്യാമെന്ന്​ കമ്പനികളെ അറിയിച്ചിട്ടുണ്ട്​.

2021ന്റെ മൂന്നാം പാദത്തിൽ മാത്രമേ ഈ വാക്​സിനുകൾ ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളുവെന്ന്​​ നീതി ആയോഗ്​ അംഗം വി.കെ പോൾ പറഞ്ഞു. ജോൺസൺ & ജോൺസൺ ഇന്ത്യൻ കമ്പനിയുമായി ചേർന്ന്​ വാക്​സിൻ നിർമാണം നടത്താൻ സന്നദ്ധത അറിയിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *