ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും രമേഷ് പവാറിനെ നിയമിച്ചു. പരിശീലക സ്ഥാനത്തേക്ക് 35 പേരാണ് അപേക്ഷ സമർപ്പിച്ചത്. സുലക്ഷണ നായിക്, മദൻലാൽ, ആർപി സിംഗ് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് അപേക്ഷകരുമായി കൂടിക്കാഴ്ച നടത്തി പരിശീലകനെ തിരഞ്ഞെടുത്തത്. രണ്ട് വർഷത്തേക്കാണ് കരാർ.
മുൻ ഇന്ത്യൻ താരം കൂടിയായ പവാർ ഡബ്ല്യു വി രാമന് പകരമാണ് പരിശീലക സ്ഥാനം ഏറ്റെടുക്കുക. നേരത്തെ, പവാറിനു പകരമാണ് രാമനെ നിയമിച്ചത്. വാർത്താകുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.