തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ നിന്ന് നിന്ന് കൂട്ടരാജി. കോയമ്പത്തൂർ സൗത്തില്‍ മത്സരിച്ച കമല്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോടാണ് 1500 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്. മക്കള്‍ നീതി മയ്യത്തിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു.
മത്സരിച്ച ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാനാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിമത സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മുന്‍മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ബാബു അടക്കം മൂന്ന് പേര്‍ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.