കൊവിഡ് ആശുപത്രികളില്‍ അടിയന്തര സുരക്ഷാ ഓഡിറ്റിന് സര്‍ക്കാര്‍ നിര്‍ദേശം

സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഇഎസ്‌ഐ ആശുപത്രികള്‍ക്കും നിര്‍ദേശം ബാധകമാണ്.

ആശുപത്രികളില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കില്‍ പരിഹരിക്കണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. രണ്ടോ- മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം.ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്കായിരിക്കും ഓഡിറ്റിന്റെ ചുമതല.ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കണം. ന്യൂനതകള്‍ കണ്ടെത്തി ഉടന്‍ തന്നെ പരിഹാരം കാണണമെന്നും നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *