ശിവ് വിഹാറിലാണ് സംഭവം. ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. കുടുംബവുമൊത്ത് കൊവിഡ് വാക്സിനെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്.
പണവും സ്വർണാഭരണങ്ങളും മോഷണം പോയതായി അരവിന്ദ് കുമാർ പട്വ പറഞ്ഞു. സഹോദരിയുടെ ആഭരണങ്ങളായിരുന്നു അലമാരയിൽ ഉണ്ടായിരുന്നതെന്നും വിലപ്പെട്ടതെല്ലാം അവർ കൊണ്ടുപോയെന്നും പട്വ കൂട്ടിചേർത്തു.
വീടിന് അകത്തെത്തിയപ്പോൾ അലമാര തുറന്നനിലയിലായിരുന്നെന്നും നാൽപ്പതുകാരനായ ഓട്ടോ ഡ്രൈവർ പറയുന്നു.