
തട്ടിക്കൊണ്ട് പോയ ജവാന് പരിക്കേറ്റതായി മാവോയിസ്റ്റുകൾ
ചത്തീസ്ഗഡിൽ മാവോയിസ്റ്റുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ബന്ദിയായ ജവാന് പരിക്കേറ്റതായി മാവോയിസ്റ്റുകളുടെ അറിയിപ്പ്. ജവാന് ചികിത്സയിലാണെന്നും ഫോട്ടോയും വീഡിയോയും ഉടന്‍ പുറത്തുവിടുമെന്നും, സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മാവോവാദികള്‍ അറിയിച്ചു.
കോബ്ര ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ രാകേശ്വര്‍ സിങ് മന്‍ഹാസിനേയാണ് മാവോവാദികളുമായുളള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കാണാതായത്.