
കരമന കൊലപാതകം പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: കരമനയിൽ കൊല്ലപ്പെട്ട യുവാവിനെ കുത്തിയ മുഖ്യ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്.
കിള്ളിപ്പാലത്തെ അപ്പാര്‍ട്ട് മെന്റില്‍ കൈമനം ആഴാംകല്ല് കൃഷ്ണ നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന വൈശാഖിനെ (34) കുത്തിക്കൊലപ്പെടുത്തിയത് പെണ്‍വാണിഭ സംഘത്തില്‍ കണ്ണിയായ യുവാവ്. പെണ്‍വാണിഭസംഘത്തിന്റെ നടത്തിപ്പുകാരില്‍ ഒരാളായ സുജിത്തിനെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തുവരുന്നു.
ഇയാളുടെ അറസ്റ്റ് ഇന്ന് രാത്രിയോടെ രേഖപ്പെടുത്തുമെന്നാണ് സൂചന. ഇയാള്‍ക്കൊപ്പം പിടിയിലായ രണ്ട് സ്ത്രീകളുള്‍പ്പെടെ ഒൻപത് പേരെ കൊലപാതകത്തിന് ഒത്താശ ചെയ്തതിനും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനും കൂട്ടുപ്രതികളാക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതികളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.