
മുന്‍ ഗുജറാത്ത് ഡി.ജി.പിയെ അഴിമതി വിരുദ്ധ സമിതി തലവനായി നിയമിച്ച് ബി.സി.സി.ഐ
മുംബൈ: മുന്‍ ഗുജറാത്ത് ഡി.ജി.പി ഷാബില്‍ ഹുസൈന് ഷെഖദാം ഖണ്ഡ്വാവാലയെ അഴിമതി വിരുദ്ധ സമിതിയുടെ തലവനായി നിയമിച്ച് ബി.സി.സി.ഐ. കഴിഞ്ഞ മാസം 31ന് കാലവധി അവസാനിച്ച അജിത് സിംഗ് ഷെഖാവത്തിന് പകരമാണ് ഷാബിര്‍ ഹുസൈന് നിയമിതനായത്.
1973 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് ഷാബിര്‍ ഹുസൈന്. അജിത് സിംഗിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചുവെങ്കിലും ഐപിഎല്‍ പൂര്‍ത്തിയാവുന്നതുവരെ രണ്ട് മാസം കൂടി ദീര്‍ഘിപ്പിക്കാന്‍ ബിസിസിഐ തയാറായിരുന്നുവെങ്കിലും മുന്‍ രാജസ്ഥാന് ഡിജിപി കൂടിയായ അദ്ദേഹം ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു.