
കിംങ്സ് കപ്പ് സ്വന്തമാക്കി റയൽ സൊസീഡാഡ്
കിംങ്സ് കപ്പിൽ, അത് ലറ്റിക് ബിൽബാവോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സ്പാനിഷ് ക്ലബ്ബ് റയൽ സൊസീഡാഡ് ട്രോഫി സ്വന്തമാക്കി. 1987ന് ശേഷം, 34 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്ലബ്ബ് ട്രോഫി നേടുന്നത്. ലാകാർതുയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മത്സരത്തിൻ്റെ ആദ്യ പകുതിഗോൾ രഹിതമായിരുന്നു.
കളിയുടെ അറുപത്തിമൂന്നാം മിനിറ്റിൽ സൊസീഡാഡ് നായകൻ മിക്കെ ഒയാർ സാബൽ വിജയഗോൾ നേടുകയായിരുന്നു. ഫൈനൽ കാണാൻ കാണികൾക്ക് അവസരമുണ്ടായിരുന്നില്ല. കൊവിഡ് സുരക്ഷയുടെ ഭാഗമായി അടിച്ചിട്ട സ്റ്റേഡിയത്തിലാണ് ഫൈനൽ നടത്തിയത്.